ChuttuvattomThodupuzha

വിമല പബ്ലിക് സ്‌കൂളിലെ 27-ാമത് വാര്‍ഷികം 23ന് നടക്കും

തൊടുപുഴ: വിമല പബ്ലിക് സ്‌കൂളിലെ 27-ാമത് വാര്‍ഷികം 23ന് നാലിന് നടക്കും. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യാതിഥിയാകും. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെറീന സി.എം.സി അധ്യക്ഷത വഹിക്കും. വിജ്ഞാനമാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപുരയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എലിസ് സി.എം.സി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ്, പി.ടി.എ പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. കോതമംഗലം പാവനാത്മ പ്രവിശ്യ വിദ്യാഭ്യാസ കൗണ്‍സിലര്‍ സി. മരിയാന്‍സി സി.എം.സി സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് കലാപരിപാടികള്‍ നടക്കും.

Related Articles

Back to top button
error: Content is protected !!