ChuttuvattomThodupuzha

കറുത്ത തുണികൊണ്ട് മുഖം മറച്ചയാള്‍ തട്ടിക്കൊണ്ട് പോയെന്ന് ആറാം ക്ലാസുകാരി

തൊടുപുഴ: കറുത്ത തുണികൊണ്ട് മുഖം മറച്ചയാള്‍ തട്ടിക്കൊണ്ട് പോയെന്ന് ആറാം ക്ലാസുകാരി. എന്നാല്‍ സിനിമ കണ്ടുണ്ടായ മനോവിഭ്രാന്തിയാണെന്ന് പോലീസ്. തൊടുപുഴ നഗരത്തോട് ചേര്‍ന്ന പഞ്ചായത്തിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് വീട്ടിലെത്തി പറഞ്ഞത്. തട്ടിക്കൊണ്ട് പോയയാള്‍ അടുത്ത വീടിന്റെ പിന്‍വശത്ത് കൊണ്ടുപോയതായും താന്‍ ബഹളം വച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച് അയാള്‍ രക്ഷപെട്ടതായുമാണ് കുട്ടി പറഞ്ഞത്. ബുധനാഴ്ച രാവിലെ 11നായിരുന്നു സംഭവമെന്നാണ് കുട്ടി പറയുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ സ്‌കൂള്‍ പരിധിയിലെ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തി കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും സ്ഥലം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് മൊഴിയും രേഖപ്പെടുത്തി. എന്നാല്‍ കുട്ടി പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടത്തി മാത്രമേ സംഭവത്തില്‍ വ്യക്തത വരുത്താനാകൂവെന്നും പോലീസ് സൂചിപ്പിച്ചു.

 

 

Related Articles

Back to top button
error: Content is protected !!