ChuttuvattomThodupuzha

ജീവന്റെ സമൃദ്ധി ഏറ്റവും വലിയ കരുണ : മാര്‍ റാഫേല്‍ തട്ടില്‍

തൊടുപുഴ : ദൈവം നല്‍കുന്ന ഏറ്റവും വലിയ കരുണയാണ് ജീവന്റെ സമൃദ്ധിയെന്നും ഈ ദാനം സ്വീകരിക്കാന്‍ നാം തയാറാകണമെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കോതമംഗലം രൂപതയുടെ കീഴിലുള്ള ദൈവകരുണയുടെ തീര്‍ത്ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസ ജീവിതം വിശുദ്ധിയിലേക്കുള്ള യാത്രയാണ്. നോമ്പുകാലം നഷ്ടപ്പെട്ട വിശുദ്ധി വീണ്ടെടുക്കുന്നതിനുള്ള വലിയ അവസരമാണ്. സ്വയം തിരുത്താന്‍ തയാറായാലേ വിശുദ്ധി പ്രാപിക്കാന്‍ നമുക്ക് കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സഹകാര്‍മികനായിരുന്നു. ഷ്റൈന്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ് ചേറ്റൂര്‍, ടൗണ്‍പള്ളി വികാരി ഫാ. സ്റ്റാന്‍ലി കുന്നേല്‍, ഫാ.ജോസ് മോനിപ്പിള്ളി തുടങ്ങിയവര്‍ ചേര്‍ന്ന് ഷ്റൈനിലെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!