ChuttuvattomThodupuzha

കഞ്ചാവ് കേസില്‍ പ്രതിയെ വെറുതെ വിട്ടു

തൊടുപുഴ: കഞ്ചാവ് കേസില്‍ പ്രതിയെ വെറുതെ വിട്ടു.അടിമാലി പിച്ചാട്ട് കവലയില്‍ 11 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അശോക് കുമാര്‍ റ്റി.എ കുറ്റപത്രം ഹാജരാക്കിയ കേസില്‍ ആറാം മൈല്‍ കണ്ണാത്തുകുഴിയില്‍ ഫ്രാന്‍സിസിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. തൊടുപുഴ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍ ഹരികുമാറാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
2019 സെപ്റ്റംബര്‍ 21ന് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാര്‍ഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തി വരുമ്പോള്‍ ചണച്ചാക്കില്‍ കഞ്ചാവുമായി രക്ഷപെടാന്‍ ശ്രമിച്ചു എന്നതായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. പ്രതിക്ക് എതിരെയുള്ള കുറ്റം പൂര്‍ണമായി തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നും നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നും കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട്് ഉത്തരവുണ്ടായത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാര്‍, ശ്വേതാ പി.എസ്, ഡെല്‍വിന്‍ പൂവത്തിങ്കന്‍ എന്നിവര്‍ ഹാജരായി.

 

Related Articles

Back to top button
error: Content is protected !!