ChuttuvattomMuttomThodupuzha

യുവാവിന്റെ തലക്കടിച്ച് പരിക്കേല്‍പിച്ച പ്രതികള്‍ റിമാന്റില്‍

മുട്ടം: യുവാവിന്റെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചവരെ റിമാന്റ് ചെയ്തു.മുട്ടം സ്വദേശികളായ ചെമ്മാട്ട് മൂലയില്‍ സിനോജ് (36) ചേരിപ്പറമ്പില്‍ രതീഷ് (43)എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഞായറാഴ്ച്ച രാത്രി 11ഓടെ മുട്ടം ടെലഫോണ്‍ എക്‌സേഞ്ചിന് സമീപം ഒയാസീസ് ബാറിന് വെളിയില്‍ വെച്ച് സിനോജും രതീഷും ചേര്‍ന്ന് ചള്ളാവയല്‍ സ്വദേശിയായ അലക്‌സിനെ മര്‍ദ്ധിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുട്ടം എസ്.ഐ.ഹാഷിമും സംഘവും നടത്തിയ അന്വേഷത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയുമായിരുന്നു.സാരമായി പരിക്ക് സംഭവിച്ച അലക്‌സ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Back to top button
error: Content is protected !!