ChuttuvattomThodupuzha

ലഹരി വിരുദ്ധ കലാജാഥ സമാപിച്ചു

ഇടുക്കി : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ജില്ലാ യുവജന കേന്ദ്രവും ചേര്‍ന്ന് മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും നടത്തിവന്നിരുന്ന ലഹരി വിരുദ്ധ കലാജാഥ സമാപിച്ചു.ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യവുമായി നിയോജക മണ്ഡലങ്ങളിലെ കലാലയങ്ങള്‍, പൊതുവേദികള്‍ എന്നിവിടങ്ങളിലാണ് ലഹരിക്കെതിരായ നാടകം, ഫ്‌ളാഷ് മോബ്, തെരുക്കൂത്ത് എന്നിവ അവതരിപ്പിച്ചത്. കലാജാഥയുടെ ജില്ലാതല പര്യാടനത്തിന്റെ അവസാന ദിനത്തില്‍ പൈനാവു ഗവ. എഞ്ചിനീയറിംഗ് കോളേജിലും മൂലമറ്റം സെന്റ്. ജോസഫ് കോളേജിലും തൊടുപുഴ നഗരസഭ ബസ് സ്റ്റാന്‍ഡിലും കലാജാഥ നടത്തി.

സമാപന സമ്മേളനം തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ തിരിതെളിയിച്ചു പ്രതിജ്ഞ ചൊല്ലി . ജില്ലാ ഓഫീസര്‍ ശങ്കര്‍ അധ്യക്ഷത വഹിച്ചു. എക്‌സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുമ ജോയി, ജില്ലാ വിമുക്തി മാനേജര്‍ ഡിജോ ദാസ്, ടീം കേരള ഇടുക്കി വൈസ് ക്യാപ്റ്റന്‍ സോനാ മരിയ റോയ്, ഡെപ്യൂട്ടി ക്യാപ്റ്റന്‍ സല്‍മാനുല്‍ ഹാരിസ്, തൊടുപുഴ നഗരസഭ കോര്‍ഡിനേറ്റര്‍ സഹല്‍ സുബൈര്‍, ദേവാനന്ദ്, യൂത്ത് കോര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.ലഹരി വിരുദ്ധ കലാജാഥയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് ലഭിച്ചത്.

 

Related Articles

Back to top button
error: Content is protected !!