ChuttuvattomThodupuzha

വൈദികനു നേരേ നടന്ന ആക്രമണം ; പ്രതിഷേധറാലി സംഘടിപ്പിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

മുതലക്കോടം : പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ അതിക്രമിച്ചുകയറി ആരാധന തടസപ്പെടുത്തുകയും അതു ചോദ്യം ചെയ്ത വൈദികനെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധരെ എത്രയും വേഗം നിയമനടപടിക്ക് വിധേയമാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുതലക്കോടം ഫൊറോന സമിതി ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ചു നടന്ന പ്രതിഷേധറാലി ഡയറക്ടര്‍ ഫാ. ജോര്‍ജ് താനത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ.ഡെല്‍ബിന്‍ കുരീക്കാട്ടില്‍, ഫാ. അലന്‍ മരുത്വാമലയില്‍, സി. ജയ്ന്‍ ഫ്രാന്‍സീസ്, സി.റജിന്‍ ചിറ്റടിയില്‍, പ്രഫ.ജോജോ പാറത്തലയ്ക്കല്‍, ജോസഫ് തോട്ടത്തിമ്യാലില്‍, ജോയ് വന്യംപറമ്പില്‍, ഡിഎഫ്സി കോതമംഗലം രൂപത പ്രസിഡന്റ് ടോം.ജെ. കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൂലമറ്റം സെന്റ് ജോര്‍ജ് ഇടവകയോഗം പ്രതിഷേധിച്ചു

മൂലമറ്റം : പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി അസി. വികാരി ഫാ.ജോസഫ് ആറ്റുചാലിലിനെ പള്ളിമുറ്റത്ത് കയറി വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗം പ്രതിഷേധിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് , വിന്‍സെന്റ് ഡിപോള്‍ ,എസ്എംവൈഎം, പിതൃവേദി, മാതൃവേദി, ഡിഎഫ്‌സി, സ്വാശ്രയ സംഘം, സണ്‍ഡേസ്‌കൂള്‍, കുടുംബ കൂട്ടായ്മ, പാരിഷ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ഫൊറോന വികാരി ഫാ. കുര്യന്‍ കാലായില്‍ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. തോമസ് താന്നിമലയില്‍ വിഷയാവതരണം നടത്തി. ജോയി കിഴക്കേല്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സി. നിര്‍മല്‍ എസ് എംസി, ജയിംസ് മണക്കാട്ട്, അമല്‍ കുഴിക്കാട്ടുകുന്നേല്‍, ലെന മരിയ ഐസക് , റോയി ജെ. കല്ലറങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.

വെള്ളിയാമറ്റം സെന്റ്. ജോര്‍ജ് ഇടവകയോഗം പ്രതിഷേധിച്ചു

വെള്ളിയാമറ്റം : സെന്റ്. ജോര്‍ജ് പള്ളിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ കുടുംബകൂട്ടായ്മ, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവക സമൂഹത്തിന്റെ നേതൃത്വത്തില്‍പ്രാര്‍ഥനാ ദിനം ആചരിച്ചു. വികാരി ഫാ. ജയിംസ് വെട്ടുകല്ലേല്‍ നേതൃത്വം നല്‍കി.

ദുരൂഹത പുറത്തുകൊണ്ടുവരണം : കത്തോലിക്ക കോണ്‍ഗ്രസ്

ഇടുക്കി : പൂഞ്ഞാര്‍ പള്ളിയില്‍ ആരാധന നടക്കുന്ന സമയത്ത് പള്ളി അങ്കണത്തില്‍ അതിക്രമിച്ചുകടക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വൈദികനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിനു പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാസമിതി ആവശ്യപ്പെട്ടു. കുറച്ചു കാലങ്ങളായി ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളും പള്ളികളും ആത്മീയ നേതൃത്വങ്ങളെയും അപമാനിക്കാനും ആക്രമിക്കാനുമുള്ള ശ്രമങ്ങള്‍ നിരന്തരം നടന്നുവരികയാണ്. ഇതിനുപിന്നില്‍ സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ഇത്തരക്കാര്‍ക്കെതിരേ കൃത്യമായ നടപടികള്‍ എടുക്കാനോ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്താനോ സര്‍ക്കാര്‍ ഭരണസംവിധാനങ്ങള്‍ തയാറാകുന്നില്ലെന്നതു തികച്ചും പ്രതിഷേധാര്‍ഹമാണ്. ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ എടുക്കേണ്ട ആഭ്യന്തരവകുപ്പ് നിസംഗത പാലിക്കുന്നത് ആശങ്കാജനകമാണ്. വൈദികനെ കൈയേറ്റം ചെയ്യുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് കരിമ്പന്‍ ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടവകണ്ടം, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട്, ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, ട്രഷറര്‍ ബേബി കൊടകല്ലില്‍, സെക്രട്ടറി മാത്യൂസ് ഐക്കര, അഗസ്റ്റിന്‍ പരത്തിനാല്‍ അപ്പച്ചന്‍ തേവര്‍ പറമ്പില്‍, സാബു ജോസ്, സെസില്‍ ജോസ്, റിന്‍സി സിബി, ആഗ്‌നസ് ബേബി, ജോളി തോമസ്, ബെന്നി മൂക്കിലിക്കാട്ട്, ആദര്‍ശ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!