Thodupuzha

ഇടുക്കിയിൽ കോടതി വിധികൾ നടപ്പാക്കാൻ അധികാരികൾ തയ്യാറാകുന്നില്ല.- ബിജെപി

തൊടുപുഴ : കേരളത്തിലെ മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കു ഒത്തുതീർപ്പിന് കളമൊരുക്കാനാണ് കുഴൽനാടന്റെ ഭൂമി കയ്യേറ്റത്തിൽ പുതിയ നാടകമെന്നും, ഇടുക്കിയിൽ നടന്ന നിരവധി അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടും അത് നടപ്പാക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥ- കയ്യേറ്റ മാഫിയാ കൂട്ട് കെട്ട് അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന കമ്മറ്റി അംഗം
പി.എ. വേലുക്കുട്ടൻ പ്രസ്ഥാവിച്ചു. വര്ഷങ്ങളായി യു.ഡി.എഫ്, എൽ.ഡി.എഫ് ഭരണത്തിൽ രണ്ടു മുന്നണിയിലും പെട്ട നേതാക്കന്മാർ അവിഹിതമായി നടത്തിയ സമ്പാദ്യങ്ങൾ ഇനിയും പുറത്തു വരാൻ ഇരിക്കുന്നതെ ഉള്ളു. ഇന്ന് വന്ന കോടതി വിധി ഇതിൻ്റെ ഉത്തമ ഉദാഹരണമാണ്. ഇപ്പോൾ ഉയർത്തി കൊണ്ട് വരുന്ന ഭൂമി വിഷയങ്ങളും മറ്റും കൂടുതൽ അന്വേഷണത്തിലേക്കു പോയാൽ ഇടുക്കിയിലെ വ്യാപകമായി നടക്കുന്ന ഭൂമികച്ചവടത്തിന്റെ ഞെട്ടിക്കുന്ന കഥകൾ പുറത്തു കൊണ്ട് വരും. ശാന്തൻപാറ യിലെ സി.പി.എം ഓഫീസ് നിർമാണം അനധികൃതമാണ് എന്ന് ഇപ്പോൾ മാത്രം ചൂണ്ടിക്കാണിക്കുന്ന കുഴൽനാടൻ ഒത്തുതീർപ്പിന് പുതിയ കരു ആയി ഇതിനെ ഉപയോഗിക്കുകയാണ്. പൂപ്പാറയിൽ പുഴക്കുള്ളിൽ അനധികൃത മായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കുവാൻ ബി.ജെ.പി നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചു വിധി നേടിയിട്ടും അത് നടപ്പാക്കുവാൻ അധികാരികൾ തയാറാകാത്തത്തിനെ തുടർന്ന് കോടതി അലക്ഷ്യത്തിന് കേസ് നൽകിയിരിക്കുകകയാണ് ബിജെപി ഈ സാഹചര്യങ്ങൾ നില നിൽകുമ്പോൾ യഥാർത്ഥത്തിൽ ഭൂമാഫിയക്കൊപ്പം ആണ് യുഡിഫ് ഉം എൽഡിഫും എന്നുള്ളതിന്റെ ഉദാഹരണം ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള കോടതി വിധിയും, കുഴൽനാടനെതിരെയുള്ള ആരോപണങ്ങളും ഇന്ന് വന്നിട്ടുള്ള ഹൈക്കോടതി വിധിയും നടപ്പാക്കുവാൻ ഉദ്യോഗസ്ഥരും, അഴിമതിക്കാരായ ഇടത്- വലത് നേതാക്കളും തടസ്സം നിന്നാൽ പൂപ്പാറയിലെ പോലെ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും പി.ഏ.വേലുക്കുട്ടൻ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button
error: Content is protected !!