ChuttuvattomThodupuzha

മരം വീണ് ഓട്ടോറിക്ഷ തകര്‍ന്നു ; സഹായഹസ്തവുമായി പഞ്ചായത്ത്

തൊടുപുഴ : തണല്‍ മരം വീണ് ഓട്ടോറിക്ഷ തകര്‍ന്ന തൊഴിലാളിക്ക് സഹായഹസ്തവുമായി പഞ്ചായത്ത്. ഉടുമ്പന്നൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന പൂവത്തിങ്കല്‍ ദിലീപ് കുമാറിന്റെ ഓട്ടോറിക്ഷയിലേയ്ക്കാണ് സ്റ്റാന്റിനു സമീപം നിന്ന തണല്‍ മരം കടപുഴകി വീണ് അപകടം സംഭവിച്ചത്. ഓട്ടോയുടെ ഉള്ളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായെങ്കിലും ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

അടിയന്തിര സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ രൂപീകരിച്ചിട്ടുള്ള പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് വാഹനം അറ്റകുറ്റപ്പണി നടത്താനുള്ള സഹായം നല്‍കിയത്. ഓട്ടോറിക്ഷാ സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ധനസഹായം കൈമാറി. പഞ്ചായത്തംഗം ശ്രീമോള്‍ ഷിജു അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഷ സലിം, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രവീന്ദ്രന്‍, രമ്യ അജീഷ് , ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ എ.സി സജീവ്, വി.എം ഷാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!