Thodupuzha

ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു;യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു.

 

 

മുട്ടം:- ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു.ഇടുക്കി പാണ്ടിപ്പാറ സ്വദേശി മാവേലി വീട്ടിൽ ജോസഫ് സഞ്ചരിച്ച മാരുതികാറാണ് ബുധൻ ഉച്ചക്ക് രണ്ട് മണിയോടെ തോണിക്കല്ലിന് സമീപം കത്തിനശിച്ചത്.കാറിൻ്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.ജോസഫ് ഉൾപ്പടെ നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്.ഈരാറ്റുപേട്ട ഭാഗത്ത് നിന്നും ഇടുക്കിക്ക് പോകുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.കാർ പൂർണ്ണമായും കത്തി നശിച്ചു.

 

 

ഫോട്ടോ….തീ പിടിച്ച കാർ ഫയർഫോഴ്സ് അധികൃതർ അണയ്ക്കുന്നു.

Related Articles

Back to top button
error: Content is protected !!