AccidentChuttuvattomMoolammattam

ഓടുന്നതിനിടെ കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മൂലമറ്റം: വിനോദ സഞ്ചാരികളുടെ കാര്‍ ഓടുന്നതിനിടെ  തീപ്പിടിച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല. കാഞ്ഞാര്‍- പുള്ളിക്കാനം റോഡില്‍ ഇല്ലിക്കവലയില്‍ ഞായറാഴ്ച്ച
രാത്രി ഏഴോടെയാണ്‌ കാറിന് തീപിടിച്ചത്‌. പെരുമ്പാവൂര്‍ സ്വദേശികള്‍ വാഗമണ്ണിന് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്‌.  ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. മൂലമറ്റം അഗ്നിരക്ഷാ സേനയും കാഞ്ഞാര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

Related Articles

Back to top button
error: Content is protected !!