AccidentChuttuvattomThodupuzha

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലിലിടിച്ച് അപകടം; തൊടുപുഴ സ്വദേശി മരിച്ചു

തൊടുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു.തൊടുപുഴ കിഴക്കേ കോടിക്കുളം ആനിമൂട്ടിൽ മണി എ.കെ(52) ആണ് മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ആനിക്കാട് കണ്ണമ്പുഴ കപ്പേളയ്ക്ക് സമീപം ഇന്ന് വൈകുന്നേരം 5.30ഓടെയാണ് അപകടമുണ്ടയത്.മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴ ഭാഗത്തെയ്ക്ക പോവുകയായിരുന്ന മാരുതി ഇക്കോ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്. അപകടകാരണം വ്യക്തമല്ല. മണിയെ ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടക്കത്താനം സൂപ്പർ ടെക്ക് കമ്പനിയിൽ 15 വർഷത്തോളമായി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു മണി.

Related Articles

Back to top button
error: Content is protected !!