AccidentKullamav

നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കുളമാവ്: നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയില്‍ കുളമാവിന് സമീപം മുത്തിയുരുണ്ടയാറില്‍ ഇന്ന് രാവിലെ ഏഴോടെയാണ് അപകടമുണ്ടയത്.കട്ടപ്പനയില്‍ നിന്നും തൊടുപുഴയിലേക്കുള്ള യാത്രക്കിടെ കൊടുംവളവില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കട്ടപ്പന സ്വദേശി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തില്‍ വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുളമാവ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!