AccidentMoolammattam

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കയറി അപകടം

മൂലമറ്റം : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കയറി അപകടം. ഇന്ന് 3 ഓടെ ഇടുക്കിയില്‍ നിന്നും തൊടുപുഴ ഭാഗത്തേക് വരികയായിരുന്ന കട്ടപ്പന സ്വദേശികളുടെ കാറാണ് അറക്കുളം ആശുപത്രി പടിക്ക് സമീപം വൈദ്യുതി പോസ്റ്റിലിടിച്ചു കയറിയത്. അപകട സമയത്ത് 3 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളില്ല. അപകടത്തില്‍ ഒടിഞ്ഞ പോസ്റ്റ് 7 ഓടെയാണ് പുനസ്ഥാപിച്ചത്. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!