ChuttuvattomThodupuzha

ബാങ്കില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ് : യുവാവിനെ റിമാന്‍ഡ് ചെയ്തു

തൊടുപുഴ: സിവില്‍ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ലീഗല്‍ മെട്രോളജി ലൈസന്‍സീസ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് സഹകരണ സംഘത്തില്‍ പെട്രോള്‍ കുപ്പി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ അറസ്റ്റിലായ മുട്ടം സ്വദേശി ചോളമറ്റത്തില്‍ പ്രസാദിനെ (41) കോടതി റിമാന്‍ഡ് ചെയ്തു. ബാങ്കിലെത്തി ഇതുവരെ അടച്ച തുക തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ അതിക്രമം നടത്തിയത്.

ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തിയ പ്രസാദ് ബാങ്കിന്റെ ഷട്ടര്‍ അടച്ച ശേഷം സെക്രട്ടറിയുടെ കാബിനില്‍ കയറി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കുപ്പി വലിച്ചെറിഞ്ഞു. തുടര്‍ന്ന്
ലൈറ്റര്‍ ഉപയോഗിച്ച് ജീവനക്കാരെയടക്കം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തൊടുപുഴ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് പ്രസാദിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. സയിന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ പേരില്‍ മുട്ടം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!