Thodupuzha

തൊടുപുഴ നഗരത്തില്‍ വീണ്ടും വെള്ളം കയറി

തൊടുപുഴ: വീണ്ടും കനത്ത മഴ പെയ്തതോടെ തൊടുപുഴ നഗരം വെള്ളക്കെട്ടിലമര്‍ന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ശക്തമായ മഴയുണ്ടായത്. ഇതോടെ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം തൊടുപുഴ – പാലാ റോഡ്, പഴയ മണക്കാട് റോഡ്, മൂവാറ്റുപുഴ റോഡില്‍ നിന്നും മൗണ്ട് സീനായി റോഡിലേക്ക് തിരിയുന്ന ഭാഗം, മാര്‍ക്കറ്റ് റോഡ്, മോര്‍ ജങ്ഷന്‍, റോട്ടറി ജങ്ഷന്‍, കാഞ്ഞിരമറ്റം റോഡ്, മങ്ങാട്ടുകവല, കാരിക്കോട്, കെ.കെ.ആര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് കനത്ത വെള്ളക്കെട്ടുണ്ടായത്. പലയിടത്തും മണിക്കൂറുകളോളം വെള്ളം കെട്ടി നിന്നു. ഇതോടെ ഗതാഗതവും സ്തംഭിച്ചു. ഓടകള്‍ നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകിയതോടെയാണ് ഇതു വഴിയുള്ള ഗതാഗതവും കാല്‍നടയാത്രയും ദുഷ്‌കരമായത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധന സാമഗ്രികള്‍ നശിച്ചു. ഹോട്ടലുകളിലും വെള്ളം കയറി. ചില വ്യാപാര സ്ഥാപനങ്ങളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കും വെള്ളം ഇരച്ചു കയറി.

Related Articles

Back to top button
error: Content is protected !!