ChuttuvattomThodupuzha

പുലി ഭീഷണിയില്‍ നിന്നും നാടിനെ രക്ഷിക്കണം : എഐകെകെഎംഎസ്

തൊടുപുഴ: മാസങ്ങളായി ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ പുലിയെ ഇനിയും പിടികൂടാത്തതിലും വനംവകുപ്പിന്റെ മെല്ലപ്പോക്ക് നടപടിയിലും പ്രതിഷേധിച്ച് കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും സംഘടനയായ ഓള്‍ ഇന്ത്യാ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടന (എ.ഐ.കെ.കെ.എം.എസ്) താലൂക്ക് കമ്മിറ്റിയോഗം. കരിങ്കുന്നം ഇല്ലിചാരിയില്‍ നിരവധി വളര്‍ത്തുനായ്ക്കളേയും ആടുകളേയും കാണാതാവുകയും ചിലതിന്റെയൊക്കെ അവശിഷ്ടങ്ങള്‍ കാണപ്പെടുകയോ ചെയ്തതിന്റെ തുടര്‍ച്ചയായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ചിത്രത്തില്‍ നിന്നാണ് അക്രമം നടത്തുന്ന ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചത്.

കൃഷിക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ ഇറങ്ങുവാനോ രാത്രികാലങ്ങളില്‍ വീടിനു പുറത്തിറങ്ങുവാനോ കഴിയുന്നില്ല. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുവാന്‍ ഒരു കൂടുസ്ഥാപിച്ച് അതില്‍ ചത്തകോഴിയെ ഇടുക മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇപ്പോള്‍ സമീപ പ്രദേശങ്ങളായ പാറക്കടവ്, മഞ്ഞുമാവ്, വടക്കുംമുറി, പുറപ്പുഴ പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം ഉള്ളതായി സംശയിക്കുന്നു. വനത്തിന്റെ സാമീപ്യമില്ലാത്ത ഇവിടങ്ങളില്‍് പുലി എങ്ങനെയെത്തി എന്നന്വേഷിക്കുന്നതോടൊപ്പം പുലിയെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിന് മാത്യു ജേക്കബ് കൊന്നയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിബി സി. മാത്യു ഉദ്ഘാടനം ചെയ്തു. അലക്സ് ജോര്‍ജ് കുരിശുംമൂട്ടില്‍, ജോസ് ജോസഫ്, ജയ്സണ്‍ ബേബി കോലാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!