ChuttuvattomThodupuzha

ഡേറ്റബാങ്ക് പുന:പ്രസിദ്ധീകരിക്കും

തൊടുപുഴ : നഗരസഭയുടെയും കൃഷിഭവന്റെയും ഡേറ്റാബാങ്ക് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടജോലികളുടെ ആലോചനയോഗം മുനിസിപ്പൽ ചെയർമാന്റെ അധ്യക്ഷതയിൽചേർന്നു. റീസർവ്വേ നടപടികൾ പൂർത്തീകരിച്ച വില്ലേജുകൾ റീസർവ്വേ നമ്പറുകളും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഡേറ്റബാങ്ക് പുന:പ്രസിദ്ധീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.ആദ്യ ഘട്ടം എന്ന നിലയിൽ ഡേറ്റകളുടെ പരിശോധനയും ഇവ തീരുന്ന മുറയ്ക്ക് സ്ഥലപരിശോധനയും നടത്തുന്നതിനും കൂടാതെ ഫീൽഡ് തല പരിശോധനയ്ക്ക് വാഹനസൗകര്യം ഏർപ്പെടുത്തുന്നതിനായി പ്രിൻസിപ്പൽ കൃഷി ഓഫീസറോടും കളക്ടറോടും ആവശ്യപ്പെടുന്നതിനും യോ​ഗത്തിൽ തീരുമാനമായി.

യോഗത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ശ്വിനോദ് ചന്ദ്രൻ, കാരിക്കോട് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആഷ്‌ന റഹീം, കാരിക്കോട് വില്ലേജ് ആഫീസർ ശ്രീകാന്ത് എം എൻ, തൊടുപുഴ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ മഞ്ജു പി.കെ, കരിങ്കുന്നം വില്ലേജ് ഓഫീസർ അനീഷ്‌കുമാർ എൻ, കുമാരമംഗലം വില്ലേജ് അസിസ്റ്റന്റ് ജോബി തോമസ്, കുമാരമംഗലം വില്ലേജ് ഓഫീസർ ദീപമോൾ സി.കെ , മണക്കാട് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഫൈസൽ ഇബ്രാഹിം, മണക്കാട് വില്ലേജ് ഓഫീസർ അജേഷ് വി.സി, കരിങ്കുന്നം സ്‌പെഷ്യൽ വില്ലേജ് ഓഫീസർ അരുൺ പി.ആർ, തൊടുപുഴ കൃഷി ഫീൽഡ് ഓഫീസർ സൽമ എൻ.എച്ച്, തൊടുപുഴ കൃഷിഭവൻ അഗ്രികൾച്ചറൽ അസിസ്റ്റന്റ് സുബൈദ സി.പി , തൊടുപുഴ മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!