ChuttuvattomIdukkiThodupuzha

യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് പൊതുജന അഭിപ്രായം നൽകുവാനുള്ള തീയതി 28 വരെ നീട്ടി

തൊടുപുഴ: യൂണിഫോം സിവിൽ കോഡ് (യു സി സി ) സംബന്ധിച്ച് പൊതുജന അഭിപ്രായം നൽകുവാനുള്ള തീയതി 28 വരെ നീട്ടിയതായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ വാൾ ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോക് സഭയിലറിയിച്ചു. ഏകീകൃത സിവിൽ കോഡുമായി ബന്ധപെട്ട് 22ആം നിയമ കമ്മീഷൻ പൊതുജനങ്ങളിൽ നിന്നും മത സംഘടനകളിൽ നിന്നുമായി നിർദേശങ്ങൾ സ്വീകരിക്കുന്നതായി നിയമ മന്ത്രി അറിയിച്ചു. യു സി സി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇത് അറിയിച്ചത്.യു.സി.സി നടപ്പിലാക്കുന്നത് സംബന്ധിച്ച ന്യുനപക്ഷങ്ങളുടെ അഭിപ്രായവും നിർദേശവും പരിഗണിച്ചിരുന്നോ എന്നും അതിനായി പ്രത്യേക കമ്മിഷനെ ചുമതലപെടുത്തിയോ എന്ന ചോദ്യത്തിന് കേന്ദ്രം വ്യക്തമായി മറുപടി നൽകാത്തതും ശ്രദ്ധേയമായി.

Related Articles

Back to top button
error: Content is protected !!