ChuttuvattomThodupuzha

തൊടുപുഴ – മൂലമറ്റം റൂട്ടിലെ ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ പുനര്‍നിര്‍ണയിക്കമെന്ന ആവശ്യം ശക്തം

മൂലമറ്റം : തൊടുപുഴ – മൂലമറ്റം റൂട്ടിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിലവിലെ ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ പുനര്‍നിര്‍ണയിക്കമെന്ന ആവശ്യം ശക്തമാകുന്നു. തൊടുപുഴ – മൂലമറ്റം റൂട്ടിലെ ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ വളവുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ പുനര്‍നിര്‍ണയിക്കമെന്ന പരാതിയെത്തുടര്‍ന്ന് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ കോടതി പുനര്‍നിര്‍ണയം നടത്തിയിരുന്നെങ്കിലും പുതിയ ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങളില്‍ ബസ് നിര്‍ത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഒളമറ്റം, പെരുമറ്റം, അറക്കുളം പ്രാഥമികാരോഗ്യകേന്ദ്രം, 7-ാം മൈല്‍, 12-ാം മൈല്‍, കാവുംപടി, കുടയത്തൂര്‍ മുസ്ലിം പള്ളിക്കവല എന്നി ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ വളവുകളിലാണ് സ്ഥിതി ചെയ്യുന്നത്. ബസ് കാത്തുനില്‍പ്പു കേന്ദ്രങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ ബസുകളെ മറികടക്കാന്‍ ശ്രമിക്കുകയും എതിര്‍ ദിശയില്‍ എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുമേറെയാണ്. ലീഗല്‍ സര്‍വീസ് അതോറിറ്റി ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നത് തീരുമാനിക്കുകയും ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ല.

ഏഴാം മൈല്‍, കുടയത്തൂര്‍ മുസ്ലിം പള്ളി കവല, 12-ാം മൈല്‍, അറക്കുളം ഗവ.ആശുപത്രി എന്നി സ്റ്റോപ്പുകള്‍ പുനര്‍നിര്‍ണയം നടത്തിയതാണ്. എന്നാല്‍ ബസുകള്‍ ഇപ്പോഴും പഴയ കാത്തുനില്‍പ്പ് കേന്ദ്രങ്ങളില്‍ തന്നെയാണ് നിര്‍ത്തുന്നത്. യാത്രക്കാരെ കയറ്റി ഇറക്കുന്നതിനായി ബസുകള്‍ കൂടുതല്‍ നേരം വളവുകളിലുള്ള ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങളില്‍ നിര്‍ത്തിയിടുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. വിഷയത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് പൊതുജനാവശ്യം.

 

Related Articles

Back to top button
error: Content is protected !!