Thodupuzha

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ ആഭിമുഖ്യത്തിൽ ജില്ലാ ജയിലിൽ തടവുകാർക്കായി മൂന്ന് ദിവസത്തെ റീജവനേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

തൊടുപുഴ :ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ ആഭിമുഖ്യത്തിൽ ജില്ലാ ജയിലിൽ തടവുകാർക്കായി മൂന്ന് ദിവസത്തെ റീജവനേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തന്റെ 75 വാർഷങ്ങൾ ആഘോഷിക്കുന്ന “ആസാദി കാ അമൃത് മഹോത്സവ്” എന്ന പരിപാടിയുടെ ഭാഗമായാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കൂടിയായ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് മുഹമ്മദ് വസീം നിർവഹിച്ചു. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സിറാജുദ്ദീൻ പി എ. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ പി ജോയ് മുഖ്യഅതിഥി യായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജിജിമോൾ പി കെ, തൊടുപുഴ ഡിവൈ.എസ്.പി. സദൻ കെ, ജില്ലാ ജയിൽ സൂപ്രണ്ട് സമീർ എ. എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് മൂലമറ്റം ബിഷപ്പ് വയലിൽ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് സി. ജയ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ അമൽജ്യോതി എന്നിവർ അന്തേവാസികൾക്കായി ക്ലാസ് എടുത്തു. പ്രൊബേഷൻ നിയമത്തെപ്പറ്റി ഉള്ള ബോധവൽക്കരണ ക്ലാസ്, ലീഗൽ സർവീസസ് അതോറിറ്റി യുടെ സേവനങ്ങളെ സംബന്ധിച്ച ക്ലാസ്, അന്തേവാസികളുടെ കലാപരിപാടികൾ, ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ച എന്നിവ വരും ദിവസങ്ങളിൽ ഈ പരിപാടിയുടെ ഭാഗമായി നടത്തുന്നു.

Related Articles

Back to top button
error: Content is protected !!