Thodupuzha
തൊഴിലുറപ്പ് ജോലിക്കിടെ വയോധികന് കുഴഞ്ഞുവീണു മരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/ei5ZRBG13333.jpg?resize=780%2C470&ssl=1?v=1634313686)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: തൊഴിലുറപ്പു ജോലിക്കിടെ വയോധികന് കുഴഞ്ഞുവീണു മരിച്ചു. കഞ്ഞിക്കുഴി പൂഴിപ്പുറത്ത് മാത്യു (69) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെ മുണ്ടപ്ലാക്കല്‍ ഷിബുവിന്റെ പുരയിടത്തില്‍ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: മേരി കമ്പിളികണ്ടം മിറ്റത്താനിക്കല്‍ കുടുംബാംഗം. മക്കള്‍: മഞ്ജു, രഞ്ജു. മരുമക്കള്‍: റെജി, ജോബിന്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)