ChuttuvattomThodupuzha

ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്‌സസ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

തൊടുപുഴ: ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സസ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി.കെടുകാര്യസ്ഥത മൂലം അയ്യായിരം കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാതെ ബാധ്യത മുഴുവന്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സസ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
അന്യായമായ വൈദ്യുതി നിരക്ക് വര്‍ദ്ധന പിന്‍വലിക്കുക, 9300 രൂപ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കി കൊണ്ടുവരുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കുക, 5 ലക്ഷം ഉപഭോക്താക്കളെ ബാധിക്കുന്ന സബ്സിഡി സമ്പ്രദായം നിര്‍ത്തലാക്കുന്ന നടപടി വേണ്ടെന്നു വയ്ക്കുക, കൃഷിക്കുള്ള സൗജന്യനിരക്ക് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പുറപ്പുഴ കെ.എസ്.ഇ.ബി ഓഫീസിനു മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്.ധര്‍ണസമരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. റ്റി.ജെ പീറ്റര്‍ അധ്യക്ഷത വഹിച്ചു.
ജെയിംസ് കോലാനി, എന്‍, വിനോ കുമാര്‍, പി.ഡി. ജോസ്, പി.പി. ഇസ്മായേല്‍, ജോസ് ചുവപ്പുങ്കല്‍, സോമി ജോസഫ്, എം.എന്‍. അനില്‍, സജി നെല്ലാനിക്കാട്ട്, ക്ലീറ്റസ് അല്‍ഫോന്‍സ, തൊമ്മന്‍കുത്ത്, ജോയി, ജോസ് ജോസ ഫ്, പി.റ്റി. വര്‍ഗീസ്, സിബി സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു .

 

 

Related Articles

Back to top button
error: Content is protected !!