ChuttuvattomThodupuzhaVannappuram

മരത്തില്‍ നിന്ന് വീണ് കര്‍ഷകന്‍ മരിച്ചു

തൊടുപുഴ : മീനുളിയാന്‍ പറയ്ക്ക് സമീപം തട്ടേകണ്ണിയില്‍ കുരുമുളക് പറിക്കുന്നതിനിടെ കര്‍ഷകന്‍ മരത്തില്‍ നിന്ന് താഴെ വീണ് മരിച്ചു. വണ്ണപ്പുറം ഓടിയപാറ തൊട്ടിയില്‍ തങ്കപ്പന്‍ (75) ആണ് മരിച്ചത്. തട്ടേകണ്ണിയിലുള്ള കൃഷിയിടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെ വ്യാഴാഴ്ച 12.30-നാണ് അപകടം. സംഭവം അറിഞ്ഞയുടന്‍ നാട്ടുകാര്‍ തങ്കപ്പനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: സരസമ്മ. മക്കള്‍ :സജീവന്‍, സാബു, സന്തോഷ്.

 

Related Articles

Back to top button
error: Content is protected !!