ChuttuvattomThodupuzha

നാകപ്പുഴ സെന്റ് മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പു തിരുനാളിന് കൊടിയേറി

വാഴക്കുളം : മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ്‌ പള്ളിയിലെ എട്ടുനോമ്പുതിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് നടത്തി. മൈലക്കൊമ്പ് ഫോറോന വികാരി ഫാ. മാത്യൂസ് മാളിയേക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. വികാരി ഫാ. പോള്‍ നെടുംപുറത്ത്, സഹവികാരി ജീവന്‍ മീത്തില്‍, ഫാ. ജോണ്‍ കടവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പന്തലിന്റെ കാല്‍നാട്ടുകര്‍മം ഇടവക വികാരി ഫാ. പോള്‍ നെടുമ്പുറത്ത് നിര്‍വ്വഹിച്ചു.
വെള്ളിയാഴ്ച്ച വൈകിട്ട് 3.30-ന് ജപമാല, ലദീഞ്ഞ്. 4.15-ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും സന്ദേശവും ഫാ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്. സെപ്റ്റംബര്‍ 7, 8 തീയതികളിലാണ് പ്രധാന തിരുനാള്‍.

Related Articles

Back to top button
error: Content is protected !!