ChuttuvattomThodupuzha

വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂളില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

തൊടുപുഴ: വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂളില്‍ സെന്‍ട്രല്‍ കേരള സഹോദയയുടെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. രണ്ടു ദിവസങ്ങിലായി 22 ടീമുകള്‍ പങ്കെടുത്തായിരുന്നു മത്സരങ്ങള്‍ നടന്നത്. വിവിധ സ്‌കൂളിലെ പ്രിന്‍സിപ്പല്‍മാര്‍, സെന്‍ട്രല്‍ കേരള സഹോദയ ഒഫീഷ്യല്‍സ് തുടങ്ങിയര്‍ പങ്കെടുത്തു.  ക്വാര്‍ട്ടര്‍ ഫൈനലില്‍ പുല്ലുവഴി സെന്റ് ജോസഫ്-കുറുപ്പംപടി സെന്റ് മേരീസും, പേഴയ്ക്കാപ്പിളളി ആരഫോ പബ്ലിക് സ്‌കൂളും-തൊടുപുഴ വിമല പബ്ലിക് സ്‌കൂളും തമ്മിലാണ് പോരാട്ടം. വിജയികള്‍ക്ക് വേണ്ടിയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പോത്തനിക്കാട് ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളില്‍ നടത്തുന്നതായിരിക്കും.

Related Articles

Back to top button
error: Content is protected !!