Local LiveMuttom

മുട്ടം കോടതി ജംഗ്ഷന് സമീപത്തുള്ള വെയ്റ്റിംഗ് ഷെഡിലെ സാധന സാമഗ്രികള്‍ നീക്കം ചെയ്തു

തൊടുപുഴ : മുട്ടം കോടതി ജംഗ്ഷന് സമീപത്തുള്ള വെയ്റ്റിംഗ് ഷെഡില്‍ കിയോസ്‌ക്കിന് വേണ്ടി നിര്‍മ്മിച്ച സാധന സാമഗ്രികള്‍ നീക്കം ചെയ്തു. കുടുബശ്രീ സംരംഭക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിയോസ്‌ക്കിന് 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. മുട്ടം എന്‍ജിനീയറിംഗ് കോളേജിന്റെ സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡിലാണ് കിയോസ്‌ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വെയ്റ്റിംഗ് ഷെഡിന് നല്‍കിയ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല എന്ന് എന്‍ജിനീയറിംഗ് കോളേജ് അധികൃതര്‍ സാങ്കേതിക തടസം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കിയോസ്‌ക്ക് പൊളിച്ച് നീക്കിയത്. ഇത് സംബന്ധിച്ച് കോളേജ് അധികൃതര്‍ മുട്ടം പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. പി.ടി.തോമസ് എം.പിയുടെ പ്രാദേശീക വികസന ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിച്ചത്.

Related Articles

Back to top button
error: Content is protected !!