ChuttuvattomThodupuzha

ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ ഫെസ്റ്റിന് തുടക്കമായി

തൊടുപുഴ : ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വിഭാവനം ചെയ്യുന്ന ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ ഫെസ്റ്റിവലിനു തുടക്കമായി. ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ തൊടുപുഴ സോക്കര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ മുന്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ സതീവന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും സമൂഹത്തിന് ഉപകരിക്കാവുന്ന നിലയില്‍ പരിവര്‍ത്തനം ചെയ്യാനുള്ള ഫുട്‌ബോളിനുള്ള ശക്തിയെ ബോധ്യപ്പെടുത്തുകയും യുവ തലമുറയെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്നതാണ് ഗ്രാസ്‌റൂട്ട് ഫെസ്റ്റിവലിന്റെ ലക്ഷ്യം.

ഇന്റര്‍സ്‌കൂള്‍ ടൂര്‍ണമെന്റുകള്‍, പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരം, ക്ലിനിക്കുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാം, സെമിനാറുകള്‍, രക്ഷാ കര്‍ത്താക്കള്‍ക്കായുള്ള മത്സരങ്ങള്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി, പരിശീലകനായ വി.ആര്‍. അമല്‍, മുന്‍ ഐവറി കോസ്റ്റ് ജൂനിയര്‍ താരം മാത്യൂസ് ഡിയോ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. 15ന് രാവിലെ 7.30ന് സമാപന സമ്മേളനത്തോട് അനുബന്ധിച്ച് ഡോ.അജീഷ് ടി. അലക്‌സ് ക്ലാസ് നയിക്കും.

 

Related Articles

Back to top button
error: Content is protected !!