ChuttuvattomThodupuzha

വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

കോടിക്കുളം: കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കോടിക്കുളം ചെറുതോട്ടിൻകര ഇളംകാവ് മറ്റത്തിൽ ഇ.യു.ബിനു(47) ആണ് മരിച്ചത്. ഈ മാസം എട്ടിന് രാത്രി 7.30 ഓടെയായിരുന്നു അപകടം.

ബിനുവിനൊപ്പം ഭാര്യയും മക്കളും ഉ ണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽ ക്കാതെ രക്ഷപ്പെട്ടു. ബലക്ഷയമുള്ള വീടായിരുന്നതിനാൽ വാടക വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഴുത്തിന് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ബിനു. സംസ്കാരം ഇന്ന് നടക്കും. ഭാര്യ: ജയ. മക്കൾ: അതുൽ ആദിത്യ.

Related Articles

Back to top button
error: Content is protected !!