Thodupuzha

കോ​വി​ഡ് രോ​ഗ​ബാ​ധ മ​റ​വിരോ​ഗ​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടു​മെ​ന്ന് ഇ​ന്ത്യ​ൻ വൈ​ദ്യ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗ​ബാ​ധ മ​റ​വിരോ​ഗ​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടു​മെ​ന്ന് ഇ​ന്ത്യ​ൻ വൈ​ദ്യ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കോ​ൽ​ക്ക​ത്ത​യി​ലെ ബാ​ൻ​ഗു​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​റോ സ​യ​ൻ​സ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണു കോ​വി​ഡ് വൈ​റ​സ് ഡി​മ​ൻ​ഷ്യ പോ​ലു​ള്ള ന്യൂ​റോ ഡീ​ജ​ന​റേ​റ്റീ​വ് രോ​ഗാ​വ​സ്ഥ​ക​ളു​ടെ ആ​ക്കം കൂ​ട്ടു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

 

കോ​വി​ഡ് രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന മ​സ്തി​ഷ്ക രോ​ഗ​ങ്ങ​ളെ ഇ​തു​വ​രെ നാ​ഡീ​രോ​ഗ വി​ദ​ഗ്ധ​ർ ബ്ര​യി​ൻ ഫോ​ഗ് എ​ന്ന​പേ​രി​ലാ​ണു വി​ളി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡി​നു​മു​ന്പ് മ​റ​വി രോ​ഗം ബാ​ധി​ച്ചി​രു​ന്ന രോ​ഗി​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ഇ​വ​ർ​ക്കു മ​റ​വി രോ​ഗ​ത്തി​ന്‍റെ ആ​ക്കം കൂ​ടി​യ​താ​യി ക​ണ്ടെ​ത്തി. പാ​ർ​ക്കി​ൻ​സ​ണ്‍സ്, ഡി​മ​ൻ​ഷ്യ, അ​ൾ​ഷി​മേ​ഴ്സ് രോ​ഗാ​വ​സ്ഥ​ക​ളു​ള്ള​വ​രെ​യാ​ണ് പ​ഠ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ​ത്.

 

മ​സ്തി​ഷ്ക കോ​ശ​ങ്ങ​ളു​ടെ ന​ഷ്‌​ട​ത്തി​നു കാ​ര​ണ​മാ​കു​ന്ന കോ​ർ​ട്ടി​ക്ക​ൽ അ​ട്രോ​ഫി, കോ​ഗ്‌​നി​റ്റീ​വ് ഇം​പ​യ​ർ​മെ​ന്‍റ്, അ​റ്റ​ൻ​ഷ​ൻ ഡെ​ഫി​സി​റ്റ്, ഡി​പ്ര​ഷ​ൻ, ഓ​ർ​മ​ക്കു​റ​വ് തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ൾ​ക്കു കൊ​റോ​ണ വൈ​റ​സ് കാ​ര​ണ​മാ​യ​താ​യാ​ണു പ​ഠ​ന​റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​പ​ഠ​ന​റി​പ്പോ​ർ​ട്ട് ജേ​ർ​ണ​ൽ ഓ​ഫ് അ​ൽ​ഷി​മേ​ഴ്സ് ഡി​സീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button
error: Content is protected !!