Thodupuzha

ജനങ്ങളെ വഞ്ചിക്കുന്ന കേരള  സര്‍ക്കാര്‍ മാറ്റിയെടുക്കണം: പി.സി തോമസ്

തൊടുപുഴ: മുല്ലപ്പെരിയാര്‍ മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെയാണ് കാര്യങ്ങള്‍ നടന്നത് എന്നുള്ളതിന് തെളിവുകള്‍ വന്നിരിക്കുകയാമെന്നും ജനങ്ങളെ വഞ്ചിക്കുന്ന രീതി കേരള സര്‍ക്കാര്‍ ഒന്നു മാറ്റിയെടുക്കണമെന്നും കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി തോമസ് പറഞ്ഞു. ബേബി ഡാം ശക്തമാക്കുന്നതിന് വേണ്ടി തമിഴ്‌നാടിന്റെ അഭ്യര്‍ഥന പ്രകാരം കേരളത്തിലെ ചില മരങ്ങള്‍ വെട്ടാന്‍ കേരള സര്‍ക്കാര്‍ അനുമതി കൊടുത്തത് സംബന്ധിച്ച് ഇപ്പോള്‍ മന്ത്രിമാര്‍ വലിയ തര്‍ക്കത്തിലാണ്. ജലവിഭവ വകുപ്പ് മന്ത്രി ഒരുവിധത്തിലും വനംമന്ത്രി മറ്റൊരുവിധത്തിലും വൈദ്യുതി മന്ത്രി തന്റേതായ രീതിയിലും നിയമസഭയിലും പുറത്തും പരസ്പരവിരുദ്ധമായ രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയാണെന്നും പി.സി തോമസ് കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!