ChuttuvattomThodupuzha

ചോറ്റാനിക്കരയിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് ഇനി മുതല്‍ എറണാകുളം അമൃത ആശുപത്രി വരെ

തൊടുപുഴ: തൊടുപുഴയില്‍ നിന്ന് മണക്കാട് പണ്ടപ്പിള്ളി വഴി ചോറ്റാനിക്കരയിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് ഇനി മുതല്‍ എറണാകുളം അമൃത ആശുപത്രി വരെ സര്‍വ്വീസ് നടത്തും. തൊടുപുഴ ഡിപ്പോയില്‍ നിന്ന് രാവിലെ 6ന് ആരംഭിക്കുന്ന സര്‍വീസാണ് അമൃത ആശുപത്രി വരെ നീട്ടിയത്. ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും മറ്റും ഇത് വളരെ പ്രയോജനപ്രദമാണ്. ചോറ്റാനിക്കരയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് കൊവിഡ് കാലത്ത് സര്‍വീസ് നിലച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളെത്തുടര്‍ന്നാണ് കഴിഞ്ഞ നവംബറില്‍ വീണ്ടും ഓടിത്തുടങ്ങിയത്. അരിക്കുഴ, മണക്കാട് മേഖലയിലുള്ള നിരവധി പേര്‍ക്ക് എറണാകുളം മേഖലയിലേക്ക് പോകാന്‍ ഈ ബസ് സര്‍വീസ് വളരെ ഉപകാരപ്രദമാണ്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകുന്ന ധാരാളം ഭക്തരും ഈ ബസ് സര്‍വീസ് ഉപയോഗിക്കുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!