ChuttuvattomMoolammattam

മണപ്പാടി പാലത്തില്‍ ഹിറ്റാച്ചിയുമായി പോയ ലോറി തകരാറിലായി

മൂലമറ്റം: ഹിറ്റാച്ചിയുമായി പോയ ലോറി മണപ്പാടി പാലത്തില്‍ വച്ച് തകരാറിലായി. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു ലോറി തകരാറിലായത്. പുള്ളിക്കാനത്തിന് സമീപം നിര്‍മാണ ജോലിക്ക് പോകാന്‍ ഹിറ്റാച്ചിയുമായി വന്ന ലോറിയാണ് തകരാറിലായത്.
ലോറിയുടെ സ്റ്റിയറിങ് റാഡിന് തകരാര്‍ സംഭവിച്ചതാണ് വാഹനം മുമ്പോട്ട് നീങ്ങാതെ വന്നത്. ഇലപ്പള്ളി ഇടാട് വഴി കയറ്റമായതുകൊണ്ടും ലോഡ് വാഹനം പോകാത്തതു കാരണമാണ് ലോറി തകരാറിലായത്. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Related Articles

Back to top button
error: Content is protected !!