AccidentMuttom

വാഹനത്തിന് സൈഡ് നല്‍കിയ ലോറി സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണു

മുട്ടം : എതിര്‍ദിശയില്‍ വന്ന വാഹനത്തിന് സൈഡ് നല്‍കിയ ലോറി സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണു. മുട്ടം- ഈരാറ്റുപേട്ട റൂട്ടില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം ചൊവ്വാഴ്ച രാത്രി 8 ഓടെയായിരുന്നു അപകടം. ചരക്ക് ഇറക്കിയ ശേഷം വന്ന ലോറിയാണ് സ്ലാബ് തകര്‍ന്ന് ഓടയില്‍ വീണത്. മറ്റൊരു ലോറി ഉപയോഗിച്ച് ലോറി വലിച്ച് കയറ്റാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് ക്രയിന്‍ എത്തിച്ചാണ് ലോറി ഓടയില്‍ നിന്നും കയറ്റിയത്. ലോറിയുടെ സ്റ്റിയറിംഗ് റാഡ് ഉള്‍പ്പടെ ഒടിഞ്ഞ് തകരാര്‍ സംഭവിച്ചു. ടാക്‌സി സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ലോറിയുടെ സ്റ്റിയറിംഗ് റാഡിന്റെ തകരാര്‍ പരിഹരിച്ച് വാഹനം നീക്കം ചെയ്തു. മുട്ടം ടൗണിലെ പലയിടങ്ങളിലും കാലപ്പഴക്കം ചെന്ന് പൊട്ടിയ സ്ലാബുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും എന്നാല്‍ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!