ChuttuvattomThodupuzha

വ്യാപാരി ക്ലബ്ബ് 38ന് തുടക്കം കുറിച്ചു

തൊടുപുഴ: വ്യാപാരി ക്ലബ്ബ് 38ന് തുടക്കം കുറിച്ചു.വ്യാപാരികളുടെ ക്ഷേമത്തിനും കുടുംബങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിനും കഷ്ടത അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് ചാരിറ്റി നല്‍കുന്നതിനും ഇടവേളകളില്‍ ഒരുമിച്ചു കൂടുന്നതിനുമായി രൂപീകരിച്ച വ്യാപാരി ക്ലബ് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് രാജു തരണി അധ്യക്ഷത വഹിച്ചു.
ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമനും ഓഫീസിന്റെ ഉദ്ഘാടനം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി. എന്‍ പ്രസന്നകുമാറും നിര്‍വഹിച്ചു. ചാരിറ്റി പ്രവര്‍ത്തനത്തിന് ആദ്യ തുക മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ. വിജയന്‍ ക്ലബ്ബ് പ്രസിഡന്റ് രാജു തരണിയിലിന് കൈമാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ആര്‍ രമേശ്, ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ചാക്കോ, ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.എന്‍ ബാബു, മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസ് വഴുതനപ്പള്ളി, മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, കെ.വി.വി.എസ് തൊടുപുഴ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സാലി എസ്.മുഹമ്മദ്, യൂത്ത് വിങ് പ്രസിഡന്റ് പ്രജീഷ് രവി, ക്ലബ്ബ് ജനറല്‍ സെക്രട്ടറി നവാസ് സി.കെ,
മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷെരീഫ് സര്‍ഗം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!