AccidentChuttuvattomIdukki

നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം

രാജകുമാരി : നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. രാജകുമാരി കുളത്തുങ്കല്‍ വട്ടക്കണ്ണിപ്പാറയ്ക്ക് സമീപമാണ് അപകടം.തമിഴ്നാട്ടില്‍ നിന്നും മൂന്നാറിലേക്ക് 11 യാത്രക്കാരുമായി പേയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം 6 ന് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടമുണ്ടായ ഉടന്‍ ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഉടുമ്പന്‍ചോല പൊലീസ് അപകടസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!