ChuttuvattomCrimeThodupuzha

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി

തൊടുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വിവിധ കുറ്റകൃത്യങ്ങളിലെ പ്രതിയായ തൊടുപുഴ കാരിക്കോട് പട്ടയംകവല ഭാഗത്ത് താമസിച്ചിരുന്ന നിലവില്‍ ഇടവെട്ടിയില്‍ താമസിക്കുന്ന അന്തിനാട്ട് അഫ്‌സല്‍ നാസറിനെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ സൈ്വര്യജീവിതത്തിനും, പൊതുസമൂഹത്തിന്റെ ശാന്തിക്കും ഭീഷണിയായി മാറിയതിനാല്‍ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ ആറ് മാസം പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചു വരികയാണെന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!