ChuttuvattomThodupuzha

നെടിയശാലയില്‍ വീട് കുത്തിത്തുറന്ന് മോഷണം : പ്രൊഫഷണല്‍ കുറ്റവാളികളാണെന്ന് പോലീസ്

തൊടുപുഴ : നെടിയശാലയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ചത് പ്രൊഫഷണല്‍ കുറ്റവാളികളാണെന്ന സൂചന നല്‍കി പോലീസ്. പള്ളി പെരുന്നാളുകള്‍ക്ക് വീട് അടച്ച് ആളുകള്‍ പോകുന്നത് മുതലെടുത്ത് മോഷണം നടത്തുകയാണ് പതിവ്. ഇത്തരം അനുഭവങ്ങള്‍ അടുത്ത നാളുകളില്‍ എറണാകുളം ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അടുക്കള വാതിലിന്റെ കൊളുത്തുകള്‍ വിദഗ്ദമായാണ് ഇളക്കിമാറ്റിയിരിക്കുന്നത്. വീട്ടുകാര്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തെന്ന് ഉറപ്പാക്കിയശേഷം ചെറിയ സമയത്തിനുള്ളിലാണ് മോഷണം നടത്തി മടങ്ങിയത്. ചുരങ്ങിയ സമയത്തിനുള്ളില്‍ നടത്തിയ മോഷണമായതിനാലാണ് പ്രൊഫഷണല്‍ സംഘമെന്ന സാധ്യത പൊലീസ് പരിശോധിക്കുന്നത്. സമാന കേസുകളുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ചും പള്ളി പെരുന്നാളുകളിലും മറ്റും മോഷണത്തിനിറങ്ങുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടെന്നാണ് സൂചന. വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഇല്ല. എങ്കിലും പള്ളിയിലെയും പരിസരങ്ങളിലെയും സമീപ വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.

Related Articles

Back to top button
error: Content is protected !!