ChuttuvattomThodupuzha

കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ മഹോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ മഹോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി. 14ന് വൈകിട്ട് നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ കൊല്ലൂര്‍ മൂകാംബികാക്ഷേത്രം മുഖ്യപുരോഹിതന്‍ മൂകാംബികാദാസന്‍ കെ.എന്‍. സുബ്രഹ്‌മണ്യ അഡിഗ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ടി.എസ്. രാജന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സിനിമാതാരം ദേവന്‍ മുഖ്യാഥിതിയായി. മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട്ടില്ലത്ത് പരമേശ്വരന്‍ നമ്പുതിരി ആദ്ധ്യാത്മിക സന്ദേശം നല്‍കി. ശ്രീകോവിലിന്റെയും നമസ്‌കാരമണ്ഡപത്തിന്റെയും രൂപകല്‍പ്പന നിര്‍വഹിച്ച വേഴപ്പറമ്പ് പരമേശ്വരന്‍ നമ്പൂതിരി, ശില്‍പ്പികളായ ചെങ്ങന്നൂര്‍ സദാശിവന്‍ ആചാരി, മാന്നാര്‍ അനന്തന്‍ ആചാരി, കര്‍മ്മാലയം മോഹനന്‍ ആചാരി എന്നിവരെ മെമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു.
ക്ഷേത്രഐതിഹ്യവും ചരിത്രവും ഉള്‍ക്കൊള്ളിച്ച് ക്ഷേത്രദേവസ്വം പ്രസിദ്ധീകരിച്ച ‘ശിവദം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ദേവന് ആദ്യപ്രതി കൈമാറിക്കൊണ്ട് കെ.എന്‍. സുബ്രഹ്‌മണ്യ അഡിഗയാണ് പുസ്തകപ്രകാശനം നിര്‍വഹിച്ചത്. ഷാജികുമാര്‍, അനില്‍കുമാര്‍, ടി.എസ്. രാജന്‍, കെ.എസ്. ഹരിപ്രസാദ് എന്നിവര്‍ക്കും അന്തരിച്ച ഷാബുവിനു വേണ്ടി മകന്‍ അനന്തു കൃഷ്ണയ്ക്കും ക്ഷേത്രം തന്ത്രി മണക്കാട്ടില്ലത്ത് പരമേശ്വരന്‍ നമ്പുതിരി മെമെന്റോകള്‍ നല്‍കി. ക്ഷേത്രഭരണസമിതി സെക്രട്ടറി പി.ജി. രാജശേഖരന്‍, ട്രഷറര്‍ കെ.എസ്. വിജയന്‍, നവീകരണസമിതി കണ്‍വീനര്‍ പി.എസ്. രാധാകൃഷ്ണന്‍, മാതൃസമിതി പ്രസിഡന്റ് മായാ ഹരിപ്രസാദ്, ഉപസമിതി കണ്‍വീനര്‍ കെ. ഷിബുമോന്‍ , ബാലസമിതി പ്രസിഡണ്ട് മാസ്റ്റര്‍ അജയ് സാജു എന്നിവരും പങ്കെടുത്തു. അഭിഷേക് ഷാജി എന്ന ബാലന്‍ വരച്ച
ദേവന്റെ ഛായാചിത്രവും ചടങ്ങില്‍ നടന് സമ്മാനിച്ചു. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ സന്നിധാനന്ദന്‍ നേതൃത്വം നല്‍കിയ ഭക്തിഗാനമേളയും നടന്നു. രാവിലെ 9.30 ന് കലവറ നിറയ്ക്കല്‍ ചടങ്ങും നടന്നിരുന്നു.

 

 

 

 

Related Articles

Back to top button
error: Content is protected !!