ChuttuvattomThodupuzha

വ്രതം തന്ന വിശുദ്ധി സംരക്ഷിക്കണം ; അക്ബര്‍ സ്വലാഹി

തൊടുപുഴ : പ്രതികൂല കാലാവസ്ഥയില്‍ കഠിനമായ വ്രതത്തിലൂടെ നേടിയെടുത്ത നന്മകളും ഉപേക്ഷിച്ച തിന്മകളും വരും ജീവിതത്തിലും നിലനിര്‍ത്താന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും വ്രതം തന്ന വിശുദ്ധി സംരക്ഷിക്കണമെന്നും തൊടുപുഴ ടൗണ്‍ സലഫി മസ്ജിദ് ഇമാം അക്ബര്‍ സ്വലാഹി. കേരള നദ്വത്തുല്‍ മുജാഹിദീന്‍ കുമ്പംകല്ല് ബി.ടി.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകള്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. ഈദിനോടനുബന്ധിച്ച് സംഘടിത ഫിത്ര് സക്കാത്ത് വിതരണവും നടത്തി. തക്ബീര്‍ ചൊല്ലിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ആശംസകള്‍ കൈമാറിയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.

Related Articles

Back to top button
error: Content is protected !!