ChuttuvattomThodupuzha

കാഡ്‌സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ : സാക്ഷരതയില്‍ ഒന്നാമതാണെങ്കിലും വിദ്യാസമ്പന്നരായ ആളുകള്‍ ജോലി അവസരത്തിനായി അലയുന്ന സാഹചര്യമാണ് ഇന്ന് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കുന്നതിന് സംരംഭമേഖലയിലൂടെ സാധിക്കുമെന്ന് ‘ ഒരു ലക്ഷം മുടക്കി ഒരു സംരംഭം ആരംഭിക്കാം’ , സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിലയിരുത്തി. സെമിനാറിന് വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസമ്മ സാമുവല്‍ നേതൃത്വം നല്‍കി.

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക് ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപയും സ്വയംസഹായ സംഘങ്ങളിലെ ഓരോ അംഗത്തിനും പ്രാരംഭമൂലധനമായി 40000 രൂപയും ലഭിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. സെമിനാറിന് കാഡ്‌സ് ഡയറക്ടര്‍മാരായ വി. പി ജോര്‍ജ്, എന്‍.ജെ മാമച്ചന്‍, കെ എം മത്തച്ചന്‍, വി.സി സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച ചെറുതേനീച്ച കൃഷി എന്ന വിഷയത്തില്‍ കാഞ്ഞാര്‍ റീഗല്‍ ബീ ഗാര്‍ഡന്‍ & ട്രെയിനിംഗ് സെന്ററിലെ ഡയറക്ടര്‍ പ്രൊ. റിട്ട. ഡോ. സാജന്‍ ജോസ് കെ യുടെ നേതൃത്വത്തില്‍ രാവിലെ.10 30ന് സെമിനാര്‍ ആരംഭിക്കും.

 

Related Articles

Back to top button
error: Content is protected !!