Thodupuzha

ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തും

തൊടുപുഴ: ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തും. ഉപാസന ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 17ന് വൈകിട്ട് 5ന് ‘ഹാം റേഡിയോ – വിനോദത്തിനും, അടിയന്തിര വാര്‍ത്താ വിനിമയത്തിനും’ എന്ന വിഷയത്തില്‍ മുന്‍ ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫ. ജോണ്‍ എം. ടി സെമിനാര്‍ നയിക്കും.
വിഷയത്തെ ആസ്പതമാക്കിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അവസരം ഉണ്ടായിരിക്കുമെന്നും, പ്രവേശനം സൗജന്യ മായിരിക്കുമെന്നും ഉപാസന ഡയറക്ടര്‍ ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!