ChuttuvattomThodupuzha

മണിപ്പുരിലേതു നടുക്കുന്ന ക്രൂരത; കത്തോലിക്ക കോണ്‍ഗ്രസ്

തൊടുപുഴ: മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരായി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത സമിതി. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ കിരാത നടപടി അപലപനീയമാണ്. രാജ്യത്തിന്റെ യശസിനു കളങ്കമേറ്റ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ രാജ്യദ്രോഹകുറ്റംചുമത്തി ശിക്ഷിക്കണമെന്നും മണിപ്പുരില്‍ എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കണമെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.രൂപത ഡയറക്ടര്‍ റവ.ഡോ. മാനുവല്‍ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോസ് പുതിയടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ മുണ്ടങ്കാവില്‍, ട്രഷറര്‍ ജോയ് പോള്‍ പീച്ചാട്ട്, രൂപത സമിതി ഭാരവാഹികളായ ഐപ്പച്ചന്‍ തടിക്കാട്ട്, അഡ്വ. ഇ.കെ. ജോസ് ഇലഞ്ഞിക്കല്‍, അഡ്വ. വി.യു. ചാക്കോ, അഡ്വ. പോള്‍ ജോസഫ്, റോജോ വടക്കേല്‍, സില്‍വി ടോം, മത്തച്ചന്‍ കളപ്പുര, മോന്‍സി മങ്ങാട്ട്, ബേബിച്ചന്‍ നിധീരി, ജോര്‍ജ് പാലപ്പറമ്പില്‍, ആന്റണി പാലക്കുഴി, റൂബി തോമസ്, തോമസ് കുണിഞ്ഞി, തോമസ് മലേക്കുടി, ജോസ് കൊട്ടുപ്പിള്ളി, ഗര്‍വാസീസ് റാത്തപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!