ChuttuvattomThodupuzha

മൂലമറ്റം പതിപ്പള്ളി ഒളുപ്പൂണിയില്‍ റോഡിന്റെ സൈഡ് ഇടിയുന്നു

മൂലമറ്റം: മൂലമറ്റം പതിപ്പള്ളി ഒളുപ്പൂണിയില്‍ റോഡിന്റെ സൈഡ് ഇടിയുന്നു. പണി നടന്നു കൊണ്ടിരിക്കുന്ന റോഡിലൂടെ ഒരു വാഹനം പോകുമ്പോള്‍ മറ്റൊരു വാഹനത്തിന് സൈസ് കൊടുക്കുന്നതാണ് റോഡിന്റെ സൈഡ് ഇടിയാന്‍ കാരണം. കോണ്‍ക്രീറ്റ് ചെയ്യുന്ന റോഡിന്റെ സൈഡില്‍ കല്ല് പാകുകയോ ഐറീഷ് ഓട നിര്‍മ്മിക്കുകയോ ചെയ്യാത്തതു കൊണ്ട് വണ്ടികള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ സൈഡ് ഇടിഞ്ഞ് പോകുന്നത്. ഈ രീതിയില്‍ പോയാല്‍ റോഡ് വീണ്ടും കോണ്‍ക്രീറ്റ് ചെയ്യേണ്ടി വരും. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന കൂട്ടത്തില്‍ തന്നെ ഐറീഷ് ഓട കൂടി കോണ്‍ക്രീറ്റ് ചെയ്താലേ റോഡ് നില്‍ക്കുകയുള്ളൂ. റോഡിന്റെ കോണ്‍ക്രീറ്റ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും സ്ഥലത്ത് ഇല്ലാത്തതു കൊണ്ട് കോണ്‍ട്രാക്ടറുടെ പണിക്കാരുടെ ഇഷ്ടത്തിനാണ് പണികള്‍ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. പണികളില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്നും ആവശ്യത്തിന് സിമിന്റ് ചേര്‍ക്കുന്നില്ലന്നും ആക്ഷേപം ഉയരുന്നുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!