ChuttuvattomThodupuzha

എസ്എന്‍ഡിപി യോഗം വഴിത്തല ശാഖ പൊതുയോഗം നടത്തി

വഴിത്തല: എസ്എന്‍ഡിപി യോഗം വഴിത്തല ശാഖയില്‍ നടന്ന വിശേഷാല്‍ പൊതുയോഗം തൊടുപുഴ യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷൈന്‍ പാറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, പി.ടി. ഷിബു, ശാഖാ വനിതാസംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ ബിന്ദു വിജയന്‍, നിഷാ ഗണേഷ്, വിനീഷ് വിശ്വംഭരന്‍, പി.എന്‍. സുജിത് എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി ഹരിശങ്കര്‍ റിപ്പോര്‍ട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. വനിതാസംഘം, യൂത്ത്മൂവ്മെന്റ് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.കെ. രാഘവന്‍ നന്ദി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!