MoolammattamThodupuzha

തൊടുപുഴ-മൂലമറ്റം റോഡിലേക്ക് മണ്ണ് ഇറക്കിയിട്ട് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു

മൂലമറ്റം: തൊടുപുഴ-മൂലമറ്റം റോഡില്‍ അശോകകവലക്ക് സമീപം റോഡിന്റെ വശത്തെ വെള്ളവര കാണാത്ത രീതിയില്‍ റോഡിലേക്ക് മണ്ണ് ഇറക്കിയിട്ട് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു. മണ്ണിറക്കിയിട്ടതിനെ തുടര്‍ന്ന് ഇവിടം കാട് മൂടിയ നിലയിലാണ്. ഇടുക്കി- വാഗമണ്‍ മൂലമറ്റം ഭാഗത്തേക്കും തിരിച്ചും നിത്യേന കെ.എസ്സ്ആര്‍ടിസി,സ്വകാര്യ ബസ്സുകള്‍, സ്‌കൂള്‍ വാഹനങ്ങള്‍, വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍, വൈദ്യുതി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഉള്‍പ്പെടെയിള്ള വാഹനങ്ങള്‍ ഇടതടവില്ലാതെ ഓടികൊണ്ടിരിക്കുന്ന ഇവിടെ ഏതുസമയത്തും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ്. തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയിലും, മൂലമറ്റം വാഗമണ്‍ സംസ്ഥാന പാതയിലും നിരവധി സ്ഥലങ്ങള്‍ ഈ രീതിയില്‍ അനധികൃത കയ്യേറ്റം നടന്നിട്ടുണ്ട്. അതെല്ലാം റോഡിലെ ഓടയിലൂടെ വെള്ളമൊഴുകുന്നതിനും ഗതാഗതത്തിനും തടസം ഉണ്ടാക്കുന്നു. പൊതുമരാമത്ത് വകുപ്പ് ഇത് കണ്ടിട്ടും കാണാത്ത മട്ടിലാണ്. പരാതി പറഞ്ഞിട്ടും പ്രയോജനമില്ലാത്തതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാര്‍.

 

Related Articles

Back to top button
error: Content is protected !!