ChuttuvattomThodupuzha

തോട്ടം തൊഴിലാളികളുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം : ഡീന്‍ കുര്യാക്കോസ് എം.പി

തൊടുപുഴ : തോട്ടംതൊഴിലാളികളുടെ പുനരധിവാസം സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവ്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പൂട്ടി കിടക്കുന്നതും തുറന്ന് പ്രവര്‍ത്തിക്കുന്നതുമായ തോട്ടങ്ങളിലെ തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനത്തിനാവശ്യമായ പുനരധിവാസപദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡീന്‍ കുര്യാക്കോസ് എം.പി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഭുപേദ്രയാദവിന് കൊടുത്ത കത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വെളുപ്പെടുത്തിയത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പ്ലാന്റേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയം കൈമാറിയിട്ടുണ്ട്. 1951-ലെ പ്ലാന്റേഷന്‍ ലേബര്‍ നിയമപ്രകാരം തോട്ടം തൊഴിലാളികളുടെ ക്ഷേമവും പ്ലാന്റേഷന്‍ മേഖലയിലെ മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ എം.പി ഉന്നയിച്ച വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ പ്ലാന്റേഷന്‍ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വിലയിടിവും മറ്റു പ്രശന്ങ്ങള്‍ കാരണം മിക്ക തോട്ടങ്ങളും പൂട്ടി കിടക്കുകയാണ് തുറന്ന് പ്രവര്‍ത്തിക്കുന്ന തോട്ടങ്ങള്‍ ആകട്ടെ വളരെ പരിതാപകരമായ അവസ്ഥയിലുമാണ്. തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിത നിലവാരം വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!