ChuttuvattomThodupuzha

കൂട്ടായ്മയുടെ കരുത്ത് വിജയത്തിന് അടിസ്ഥാനം : മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

തൊടുപുഴ : ലക്ഷ്യബോധവും കഠിനാധ്വാനവും കൂട്ടായ പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ വിജയം സ്വന്തമാക്കാനാവുമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. നാക് എപ്ലസ്പ്ലസ് ഗ്രേഡ് നേടിയ ന്യൂമാന്‍ കോളേജിന്റെ വിജയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജിന് ലഭിച്ച അംഗീകാരം പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ ബഹുദൂരം മുന്നേറാന്‍ ഇടയാക്കുമെന്നും ബിഷപ് പറഞ്ഞു. ചടങ്ങില്‍ കോളേജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.

ഹയര്‍എഡ്യൂക്കേഷന്‍ സെക്രട്ടറി ഡോ.പോള്‍ പാറത്താഴം, പിടിഎ വൈസ് പ്രസിഡന്റ് ജോയി കിഴക്കേല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജോസ്മോന്‍ ഷിജോ, ബര്‍സാര്‍ ഫാ.ബെന്‍സണ്‍ എന്‍.ആന്റണി, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.ആര്‍.അഞ്ജു എന്നിവര്‍ പ്രസംഗിച്ചു. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ബിഷപ് മെമന്റോ വിതരണം ചെയ്തു. നിയുക്ത പ്രിന്‍സിപ്പല്‍ ഡോ.ജെന്നി കെ.അലക്സിന് ബിഷപ് മാര്‍ മഠത്തിക്കണ്ടത്തിലും മാനേജര്‍ മോണ്‍.പയസ് മലേക്കണ്ടത്തിലും ചേര്‍ന്ന് ന്യൂമാന്‍ കോളേജ് പുറത്തിറക്കിയ പുസ്തകം കൈമാറി. പൊതുസമ്മേളനത്തെ തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറി.

 

Related Articles

Back to top button
error: Content is protected !!