Local LiveMoolammattam

ഇലപ്പള്ളി ചെളിക്കല്‍ കുമ്പങ്ങാനം റോഡിന്റെ നിര്‍ത്തി വച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു

മൂലമറ്റം:ഇലപ്പള്ളി ചെളിക്കല്‍ കുമ്പങ്ങാനം റോഡിന്റെ നിര്‍ത്തി വച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
മൂലമറ്റം വാഗമണ്‍ റോഡ് ബ്ലോക്ക് ചെയ്താണ് തിങ്കളാഴ്ച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ കല്ലും മണ്ണും വീണ് വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെടുകയും രണ്ട് വൈദ്യുതി പോസ്റ്റുകള്‍ തകരുകയും
ചെയ്തതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആയതിനാല്‍ വാഗമണ്‍ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
9 കോടി മുടക്കി റീ ബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി റോഡ് കോണ്‍ക്രീറ്റ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

 

 

Related Articles

Back to top button
error: Content is protected !!