ChuttuvattomThodupuzha

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ പരിശോധന നടത്തി തൊടുപുഴ നഗരസഭ

തൊടുപുഴ : നഗരസഭയിലെ ആരോഗ്യ വിഭാഗം, തൊഴില്‍ വകുപ്പ്, പൊതുജനരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍, മറ്റു സാംക്രമിക രോഗങ്ങള്‍ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ നിര്‍ദ്ദേശാനുസരണം കിഴക്കേറ്റം, മങ്ങാട്ടുകവല, മാര്‍ക്കറ്റ് റോഡ്, വെങ്ങല്ലൂര്‍, ഇടുക്കി റോഡ് എന്നിവിടങ്ങളിലുള്ള ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ ചുറ്റുപാടിലും വേണ്ട രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത സ്ഥാപന ഉടമകള്‍ക്കും താമസക്കാര്‍ക്കും ഉടനടി താമസസ്ഥലവും പരിസരവും വൃത്തിയാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആഴ്ചതോറും സമാന പരിശോധന ഉണ്ടാകുമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ അറിയിച്ചു. നഗരസഭാ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍, ജില്ലാ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!